മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട തുറന്നു, വിഷുക്കണി ദർശനം 14 നു പുലർച്ചെ 4 മണി മുതൽ.


എരുമേലി: മേടമാസ-വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകിട്ട് 5 നു മേൽശാന്തി പി എൻ മഹേഷ് നട തുറന്നു. 18 വരെയാണ് വിഷു പൂജകൾ. 14 നു പുലർച്ചെ 4 മണി മുതൽ 7 മണി വരെയാണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18 നു രാത്രി 10 നു നടയടയ്ക്കും.