കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു.


കോട്ടയം: കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം നട്ടാശ്ശേരി സ്വദേശി വടുതലയിൽ ബിജു മാത്യൂ(48) ആണ് മരിച്ചത്. റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കന്യാകുമാരി ബാംഗ്ലൂർ  ഐലൻ്റ് എക്പ്രസാണ് ബിജുവിനെ ഇടിച്ചത്. റെയിൽവേ പോലീസും ഏറ്റുമാനൂർ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.