പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് 7 വയസുകാരിക്ക് ദാരുണാന്ത്യം.


പാലാ: പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് 7 വയസുകാരിക്ക് ദാരുണാന്ത്യം. എലിക്കുളം ആളുറുമ്പ് വടക്കത്തുശേരി അരുൺ-ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്. പൈക ഏഴാം മൈലിൽ വീടിന്റെ മുറ്റത്ത് അടുക്കിയിരുന്ന ആസ്ബറ്റോസ് ഷീറ്റിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആത്മജയ്ക്ക് അണലിയുടെ കടിയേറ്റത്. കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ബന്ധുക്കൾ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അണലി കുട്ടിയെ പലതവണ കടിച്ചതായാണ് വിവരം. പിതാവ് അരുണ്‍ വിദേശത്താണ്. കുരുവിക്കൂട് ഉരുളികുന്നം എസ് ഡി എൽ പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ.