മകൾ വീട്ടിൽ നിന്ന് പോകുമ്പോൾ കൈവശം ഉണ്ടായിരുന്നത് 60000 രൂപ, ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയിൽ അധിക സത്യവാ


എരുമേലി:  മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയിൽ അധിക സത്യവാങ്മൂലം നൽകി ജെസ്‌നയുടെ പിതാവ്. മകൾ വീട്ടിൽ നിന്ന് പോകുമ്പോൾ 60000 രൂപ കൈവശം ഉണ്ടായിരുന്നതായും പിതാവ് പറയുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല എന്നും ഈ പണം സഹോദരി അവിചാരിതമായി കണ്ടിരുന്നു എന്നും പിതാവ് പറയുന്നു. പണത്തിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും അധിക സത്യവാങ്മൂലത്തിൽ പറയുന്നു. ജെസ്നയുടെ 3 പഴ്സണൽ ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടിൽനിന്ന് എടുത്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ സി ബി ഐ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നും പിതാവ് പറയുന്നു.