കോട്ടയം സ്വദേശിയായ നേഴ്‌സിനെ യു കെ യിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: കോട്ടയം സ്വദേശിയായ നേഴ്‌സിനെ യു കെ യിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ ഹാർലോയിൽ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായ കോട്ടയം മാഞ്ഞൂർ സ്വദേശിയായ നരിതൂക്കിൽ കുഞ്ഞപ്പൻ– കോമളവല്ലി ദമ്പതികളുടെ മകൻ അരുൺ എൻ. കുഞ്ഞപ്പനെയാണ് (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  പ്രിന്‍സ് അലക്സഡ്ര ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുകയായിരുന്നു അരുൺ ഒരു വർഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ ഇവിടെ എത്തിയിട്ട്. ഏതാനും മാസം മുൻപ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയിൽ എത്തിയിരുന്നു. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.