ഭാരതത്തിലെ ഇതര സ്ഥലങ്ങളിൽ നടക്കുന്ന വികസനം കോട്ടയത്തിനും ലഭിക്കണം: തുഷാർ വെള്ളാപ്പള്ളി.


കോട്ടയം: ഭാരതത്തിലെ ഇതര സ്ഥലങ്ങളിൽ നടക്കുന്ന വികസനം കോട്ടയത്തിനും ലഭിക്കണമെന്നു എൻ ഡി എ കോട്ടയം ലോക്സഭാ മണ്ഡലം ബി ഡി ജെ എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം മാറ്റിമറിക്കും എന്നു പറഞ്ഞു വോട്ട് തേടി മാറി മാറി അധികാരത്തിലെത്തിയ ഇടത് വലത് പ്രതിനിധികളുടെ നിഷ്‌ക്രിയത മൂലം കോട്ടയം നിവാസികൾക്ക് വികസനത്തെക്കുറിച്ച് മനക്കോട്ട കെട്ടുന്നതിന് മാത്രം ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഇനി പാഴ് വാക്കുകളില്ല, മനക്കോട്ട കെട്ടി നിരാശരാകേണ്ട കാര്യവുമില്ല, കോട്ടയം ഇനി വികസനത്തിന്റെ പറുദീസയാണ് എന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വടവാതൂർ, കളത്തിപ്പടി, നാൽ കവല, പനച്ചിക്കാട്, പരുത്തുംപാറ എന്നിവിടങ്ങളിലായിരുന്നു പര്യടനം.