കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടേയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടേയും നോഡൽ ഓഫീസർമാരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്നു. 85 വയസു പിന്നിട്ട മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വച്ച് വോട്ട് ചെയ്യുന്നതിനും തപാൽ വോട്ടിനുമുള്ള ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു.