തുലാപ്പള്ളി: വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് ഫോറസ്റ്റും ഗവണ്മെന്റും തയാറാക്കുന്ന എസ്റ്റിമേറ്റ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു അടിയന്തിര സഹായം ചെയ്യുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് അനിൽ ആന്റണി. തുലപ്പള്ളി മേഖലയിൽ വട്ടപ്പാറയ്ക്ക് സമീപം കാട്ടനായുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രദേശവാസികൾ നടത്തിയ ജനകീയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രത്തിന്റെ അടിയന്തിര ധനസഹായമായ പത്ത് ലക്ഷം രൂപ 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിലെ വ്യക്തിക്ക് സർക്കാർ ജോലി അനുവദിക്കണമെന്നും അനിൽ ആന്റണി ആവശ്യപ്പെട്ടു. കണമല ഫോറെസ്റ്റ് സ്റ്റേഷനിൽ വെച്ചു ജില്ലാ പോലീസ് മേധാവിയുടെയും ജില്ലാ കളക്ട്ടറുടെയും ജില്ലാ ഫോറസ്റ്റ് ഓഫീസറുടെയും സാനിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ആവശ്യം മുന്നോട്ടു വെച്ചതായും അനിൽ ആന്റണി പറഞ്ഞു.