ലോക്സഭാ തെരഞ്ഞെടുപ്പ്: 2019 ൽ നിന്നും പത്തനംതിട്ടയിലും കോട്ടയത്തും പോളിംഗ് ശതമാനം കുറവ്, സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിൽ.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പാഴാക്കാതെ എല്ലാ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിക്കാനുള്ള ബോധവത്കരണ പരിപാടികൾ നടത്തിയെങ്കിലും 2019 ൽ നിന്നും പത്തനംതിട്ടയിലും കോട്ടയത്തും പോളിംഗ് ശതമാനം കുറവ്. 2019 ൽ പത്തനംതിട്ടയിൽ 74.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 63.34 ശതമാനം മാത്രമാണ് പോളിംഗ്. കോട്ടയത്ത് 2019 ൽ 75.44 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 65.60 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്.