ലോക്‌സഭ തെരഞ്ഞെടുപ്പ്: കോട്ടയത്ത് 65.60 ശതമാനം പോളിങ്, ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ, കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ.


കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.60 ശതമാനം പോളിങ്. സമാധാനപരമായും സുഗമവുമായാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിലാണ്, 71.68 ശതമാനം. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്, 62.28 ശതമാനം. രാവിലെ മുതൽ പോളിങ് സ്‌റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. 1254823 വോട്ടർമാരിൽ 823249 പേർ വോട്ടുചെയ്തു. 607502 പുരുഷവോട്ടർമാരിൽ 418501 പേരും (68.88 ശതമാനം) 647306 സ്ത്രീ വോട്ടർമാരിൽ 404742 പേരും (62.52%) 15 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 6 പേരും (40 %) വോട്ടുരേഖപ്പെടുത്തി.

വിവിധ നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ശതമാനം ചുവടെ. (പോളിങ് ശതമാനം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ)

- പിറവം-65.73, 206051, 135457, 68149, 67307, 1 

- പാലാ- 63.99, 186153, 119121 , 61133, 57988, ഇല്ല 

- കടുത്തുരുത്തി-62.28, 187350, 116694, 59797, 56897, ഇല്ല 

- വൈക്കം-71.68,  163469, 117183, 59328, 57854 , 1 

- ഏറ്റുമാനൂർ-66.37,168308, 111709, 56845 , 54864, ഇല്ല 

- കോട്ടയം- 64.87, 163830, 106291, 53571 , 52719, 1 

- പുതുപ്പള്ളി-65, 179662, 116794,  59678, 57113, 3

* കണക്കുകൾ അന്തിമമല്ല. രാത്രി 8.55 വരെയുള്ള കണക്കാണ്.