ലോക്സഭാ തെരഞ്ഞെടുപ്പ്: 2019 ൽ കോട്ടയത്ത് 75.44 ശതമാനമായിരുന്ന പോളിംഗ് ശതമാനം ഉയരുമോ?


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം ഉയർത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരവധി പരിപാടികളും പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കിയത്. 2019 ൽ കോട്ടയത്ത് 75.44 ശതമാനമായിരുന്ന പോളിംഗ് ശതമാനം ഉയർത്തുന്നതാണ് സ്വീപ് പരിപാടിയിലൂടെ ജില്ലാ ഭരണകൂടം ലക്‌ഷ്യം വെക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ(സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.