എരുമേലി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ സംസ്കാരം ഇന്ന്, കണ്ണീരോടെ ബിജുവിന് വിട നൽകാനൊരുങ്ങി നാടും നാട്ടുകാരും.


എരുമേലി: എരുമേലി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ സംസ്കാരം ഇന്ന്. രാവിലെ ഏഴ്  മുതൽ എട്ട്  വരെ പിആർസി മലയിലുള്ള വീട്ടിലും തുടർന്ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമാ പള്ളിയിലും  പൊതുദർശനത്തിന് വെയ്ക്കും. ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ കാർമ്മീകത്വത്തിൽ സംസ്കാര ശ്രൂഷകൾ നടക്കും. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ബിജു. കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചതോടെ ആന പാഞ്ഞു എത്തി ആക്രമിക്കുകയായിരുന്നു. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ബിജു. പരേതരായ ചാക്കോ തോമസ്, ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബിജു. ഇടമുറി കാലായിൽ കുടുംബാംഗം ഡെയ്‌സിയാണ് ഭാര്യ. ബിൻസി, ബിൻസൺ, ബിജോ എന്നിവരാണ് മക്കൾ.