ഡോൺ ബോസ്കോ എന്ന പേരിൽ മെയിൽ ഐഡി നിർമിച്ചത് ആര്യ! കൂടുതൽപ്പേരെ വിശ്വാസത്തിലെത്തിക്കാൻ നവീൻ ശ്രമിച്ചു, മൂന്നു പേരുടെയും മരണത്തിൽ മറ്റാർക്കും പങ്കില്ല.


കോട്ടയം: കോട്ടയം സ്വദേശികളും ആയുർവേദ ഡോക്ടർമാരുമായ ദമ്പതികളുടെയും സുഹൃത്തായ അധ്യാപികയുടെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഡോൺ ബോസ്കോ എന്ന പേരിൽ മെയിൽ ഐഡി നിർമിച്ചതും ഇതിൽ നിന്നും ആര്യ സ്വന്തം മെയിൽ ഐ ഡി യിലേക്ക് മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട മെയിലുകൾ അയക്കുകയും ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഡോൺ ബോസ്കോ എന്ന മെയിൽ ഐ ഡി പത്ത് വർഷത്തിലധികമായി ഉപയോഗത്തിൽ ഉള്ളതാണെന്നും ഇത് മറ്റാരുടേയുമല്ല എന്നും പൊലീസിന് തെളിവ് ലഭിച്ചു. അതോടൊപ്പം ആര്യ ഈ ഇ മെയിൽ ഐ ഡി യിൽ നിന്നും സ്വന്തമായി അല്ലാതെ നവീനോ ഭാര്യ ദേവിക്കോ ഇ മെയിലുകൾ അയച്ചിട്ടില്ല എന്നും പോലീസ് കണ്ടെത്തി.  കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരുടെയും മരണങ്ങളിൽ നാലാമതൊരാൾക്ക് പങ്കില്ലെന്ന് പോലീസ് ഉറപ്പിച്ചു. മൂവരും അന്ധവിശ്വാസത്തിന്റെ ഭാഗമായി സ്വയം കൈ ഞരമ്പുകൾ മരിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. നവീൻ കടുത്ത അന്ധ വിശ്വാസിയായിരുന്നു. കൂടുതൽപ്പേരെ തന്റെ വിശ്വാസത്തിലേക്ക് എത്തിക്കാൻ നവീൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നവീന് പിന്നാലെ മരണാനന്തര ജീവിത വിശ്വാസത്തിലേക് ഭാര്യ ദേവിയും ഭാര്യയുടെ സുഹൃത്ത് ആര്യയും എത്തിപ്പെടുകയായിരുന്നു. അന്യഗ്രഹങ്ങളെ കുറച്ചു പഠിക്കുകയും വായിക്കുകയും ചെയ്തിരുന്ന ആര്യയെ നവീന് തന്റെ പാതയിലേക്ക് എത്തിക്കാൻ പ്രയാസം നേരിട്ടില്ല. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തിരുന്നു.