കോട്ടയത്ത് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ടു 5 വാഹനങ്ങളിൽ ഇടിച്ചു തലകീഴായി മറിഞ്ഞു, ഒഴിവായത് വൻ ദുരന്തം.


കോട്ടയം: കോട്ടയത്ത് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ടു 5 വാഹനങ്ങളിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കഞ്ഞിക്കുഴി–ദേവലോകം റോഡിൽ ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ കാറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടമായി എതിരെയെത്തിയ കാറുകളിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിയുകയായിരുന്നു. വാഹന യാത്രികർക്ക് ഗുരുതര പരിക്കില്ല.