പാലായിൽ വോട്ടർ സ്ലിപ്പ് വിതരണത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു.


പാലാ: പാലായിൽ വോട്ടർ സ്ലിപ്പ് വിതരണത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ  ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ മൂന്നാനി ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം. പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു ആശ.