പാലാ: പാലാ-ഈരാറ്റുപേട്ട റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലാ മുത്തോലി പന്തത്തല വലിയപറമ്പിൽ ഷിജോ ജോസഫിന്റെ മകൻ വി.എസ്. ഇമ്മാനുവൽ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച എട്ട് മണിയോടെ പാലാ ഈരാറ്റുപേട്ട റോഡിൽ അമ്പാറ ദീപ്തി ജങ്ഷന് സമീപം ആണ് അപകടം ഉണ്ടായത്. അമ്പാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ ഇമ്മാനുവൽ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലോറിയെ മാറി കടക്കുന്നതിനിടെ ലോറിയിൽ തട്ടി വീഴുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.