ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് ഉഷാറായി തുഷാർ, പ്രചാരണം അവസാന ഘട്ടത്തിലേക്ക് വോട്ടുറപ്പിച്ചു തുഷാർ.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി ഡി ജെ എസ് സാരഥി തുഷാർ വെള്ളാപ്പള്ളി വോട്ടുറപ്പിക്കുന്നതിനുള്ള അവസാനവട്ട പര്യടനത്തിലാണ്. 7 ദിവസങ്ങൾ കൂടി മാത്രം വോട്ടെടുപ്പിന് ശേഷിക്കവേ പരമാവധിയാളുകളെ നേരിൽ കണ്ടു വോട്ടഭ്യർത്ഥിക്കുകയാണ് തുഷാർ. പതിറ്റാണ്ടുകളായി ഒരു വികസനവും എത്തിപ്പെടാത്ത മണ്ഡലമാണ് കോട്ടയം. അതിനുള്ള തെളിവുകൾ ആകാശപാത പോലെ നിരവധിയെണ്ണം നമ്മുടെ കൺമുന്നിൽ തന്നെയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പിറവം,ഇലഞ്ഞി, കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാക്കുട,രാമമംഗലം തുടങ്ങിയ മേഖലകളിൽ ബുധനാഴ്ച തുഷാർ പര്യടനം നടത്തി.