വൈക്കം വെള്ളൂരിൽ യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.


വൈക്കം: വൈക്കം വെള്ളൂരിൽ യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം ഭരണിക്കാവ് സ്വദേശി സജിയാണ് മരിച്ചതെന്നാണ് വിവരം. ട്രാക്കിലൂടെ എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.