കോട്ടയം ഏറ്റുമാനൂരിൽ‌ ട്രെയിനിനുള്ളിൽ യുവാവിനു പാമ്പു കടിയേറ്റു, മധുര സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മധുര–ഗുരുവായൂർ എക


ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ‌ ട്രെയിനിനുള്ളിൽ യുവാവിനു പാമ്പു കടിയേറ്റു. മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിക്ക് ആണ് പാമ്പ് കടി ഏറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. മധുര–ഗുരുവായൂർ (16329) എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കാർത്തി ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് പമ്പ് കടിയേറ്റത്. യുവാവ് സഞ്ചരിച്ചിരുന്ന ബോഗി നിർത്തിയതിനു സമീപം കാട് വളർന്നു നിൽക്കുന്ന സ്ഥിതിയിലായിരുന്നു. ഇവിടെ നിന്നും പാമ്പ് ട്രെയിനിനുള്ളിൽ കയറിയതാകാം എന്നാണ് കരുതുന്നത്. ട്രെയിനിന്റെ ബോഗി മുദ്രവച്ചു. ട്രെയിനിലെ യാത്രക്കാരി പാമ്പിനെ കണ്ടതായും വിവരമുണ്ട്.