ദേശീയ പദ്ധതികളടക്കം 4100 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു, എംപി ഫണ്ട് മുഴുവനും വിനിയോഗിച്ചതിലൂടെ കോട്ടയത്തെ വോട്ടര്‍മാര്‍ക്ക് രാജ്യത്


കോട്ടയം: ദേശീയ പദ്ധതികളടക്കം 4100 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതായും എംപി ഫണ്ട് മുഴുവനും വിനിയോഗിച്ചതിലൂടെ കോട്ടയത്തെ വോട്ടര്‍മാര്‍ക്ക് രാജ്യത്ത് ഒന്നാമന്‍ എന്ന പദവിയിലേക്ക് ഉയരാനായി എന്നും കോട്ടയം ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ. ജനോപകാരപ്രദമായ 35000 രൂപ മുതല്‍ 34 ലക്ഷം വരെയുള്ള 282 വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ഗ്രാമീണ റോഡുകള്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കോട്ടയത്ത് 30 ശതമാനത്തിലേറെ കൂടുതല്‍ നിര്‍മ്മിച്ചു. ഇങ്ങനെ വികസനത്തിന്റെ നീണ്ട പട്ടികതന്നെ കോട്ടയത്തുണ്ട് എന്നും അദ്ദേഹം പറഞ്ഞു. റബര്‍ വില ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വന്യജീവി ആക്രമണ വിഷയത്തിലും പാര്‍ലമെന്റിലും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കാനായി. മണിപ്പൂരിലെ കലാപനാളുകളില്‍ അവിടെയെത്താനും അവിടുത്തെ സ്ഥിതി ജനങ്ങളെ അറിയിക്കാനും അത് ലോക്‌സഭയില്‍ ഉന്നയിക്കാനുമായി. ഇത്തരത്തില്‍ നിരവധി വിഷയങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട് എന്നും തോമസ് ചാഴികാടൻ പറഞ്ഞു.