കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.


കോട്ടയം: കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ സ്വദേശിയായ വിഷ്ണുവാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കെ കെ റോഡിൽ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ആണ് ബൈക്കിൽ ഇടിച്ചത്. കെ എസ് ആർ ടി സി ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെയെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രാത്രി 9 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ വിഷ്ണു സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.