ഞായറാഴ്ച കുർബാനയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു.


കാഞ്ഞിരപ്പള്ളി: ഞായറാഴ്ച കുർബാനയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് നരിവേലി നെല്ലാക്കുന്നേൽ പോളിന്റെ മകൻ മിലൻ പോൾ (17) ആണ് കുഴഞ്ഞു വീണ് മരിച്ചത്.  ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കുന്നതിനിടെയാണ് മിലൻ കുഴഞ്ഞു വീണത്. ആനക്കല്ല് സെന്റ്. ആന്റണിസ് പബ്ലിക് സ്‌കൂളിൽ പ്ലസ്‌ വൺ വിദ്യാർത്ഥിയായിരുന്നു. പള്ളിയിൽ കുഴഞ്ഞു വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടവകയിലെ അൾത്താര ബാലനായിരുന്ന മിലൻ ദേവാലയ ശുശ്രൂഷകൾക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.