സഹകരണ കോൺഗ്രസ്; കൊടിമരജാഥ തുടങ്ങി.


കോട്ടയം: തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിന്റെ പ്രചാരണാർഥമുള്ള കൊടിമരജാഥയ്ക്കു തുടക്കം. ഏറ്റുമാനൂർ പ്രൈവറ്റ്  ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടറും സംസ്ഥാന സഹകരണസംഘം രജിസ്ട്രാറുമായ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ വൈവിധ്യമാർന്ന നേട്ടങ്ങൾ പൊതുജനങ്ങളുടെ മുമ്പാകെ കൊണ്ടുവരാൻ ടെലിവിഷൻ പരിപാടികൾ അടക്കമുള്ള വിപുലമായ പ്രചാരണ പരിപാടികൾ നടപ്പാക്കുമെന്ന് ടി.വി. സുഭാഷ് പറഞ്ഞു. സഹകരണമേഖല സുപ്രധാനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.  പ്രതിസന്ധിയുടെ കാരണങ്ങളെ അഭിസംബോധന ചെയ്തു തിരുത്തൽ വരുത്തിയവർക്കു മുന്നോട്ടു പോകാനായിട്ടുണ്ടെന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. സഹകരണമേഖലയിൽ പുതിയ നിയമപരിഷ്‌കരണവും സമഗ്രമായ ഓഡിറ്റിങ്ങും സോഫ്റ്റ്‌വേർ ഏകീകരണവും നടത്തിയും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ടി.വി. സുഭാഷ് പറഞ്ഞു. ചടങ്ങിൽ ജാഥാ ക്യാപ്റ്റൻകെ.എം രാധാകൃഷ്ണൻ, ജാഥാ മാനേജർ ടി. അയ്യപ്പൻ നായർ എന്നിവരെ ടി.വി സുഭാഷ് ഹാരം അണിയിച്ചു. അഖിലേന്ത്യാ സഹകരണ-വാരാഘോഷത്തിനോട് അനുബന്ധിച്ച്സംസ്ഥാന തലത്തിൽ പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ നികേത് മനോജിനെ ചടങ്ങിൽ ഫലകം നൽകി അനുമോദിച്ചു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ അധ്യക്ഷത വഹിച്ചു. സഹകരണവകുപ്പു കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാനും നഗരസഭാംഗവുമായ ഇ.എസ് ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ്, കോട്ടയം ഓഡിറ്റ്  ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, കോട്ടയം ഡെപ്യൂട്ടി രജിസ്ട്രാർ ഷാജി ജെ. ജോൺ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ബിജു ജോസഫ് കമ്പിക്കൽ, പി.കെ ഷാജി, പി.വി മൈക്കിൾ, എം.കെ സോമൻ എന്നിവർ പങ്കെടുത്തു. കൊടിമര ജാഥയ്ക്ക് ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, അടൂർ, കൊട്ടാരക്കര, കിളിമാനൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം കനകക്കുന്നിൽ എത്തിച്ചേർന്നു.ജനുവരി 21,22 തീയതികളിലാണ് സഹകരണ-കോൺഗ്രസ്