പള്ളം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.


വടവാതൂർ: പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷത വഹിച്ചു.  അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ ധനുജാ സുരേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അനിൽ എം. ചാണ്ടി,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി കൊല്ലാട്, സുനിൽകുമാർ, ഷീലമ്മ  ജോസഫ്,സുജാത ബിജു, റേച്ചൽ കുര്യൻ, ദീപ ജീസസ്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്മനാഭൻ ഇന്ദീവരം, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ജി. അനീസ് , ഷറഫ് പി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമൻ എന്നിവർ പങ്കെടുത്തു. ജില്ലാതല യോഗങ്ങൾക്ക് വേദി ഒരുക്കാവുന്ന തരത്തിൽ ആധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയത്തിൽ  200 പേർക്ക് ഇരിക്കാം. ബ്ലോക്ക് പഞ്ചായത്തിലെയും വിവിധ ഘടകസ്ഥാപനങ്ങളിലൂടെയും ജീവനക്കാരുടെ കലാപരിപാടികൾ നടന്നു.