ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ല, സി ബി ഐ കോടതിയിൽ സമർപ്പിച്ചത് 52 പേജുള്ള റിപ്പോർട്


എരുമേലി: ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ല എന്നും സി ബി ഐ. ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 52 പേജുള്ള റിപ്പോർട്ടാണ് സി ബി ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ല എന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചു എന്നതിനു തെളിവില്ല എന്നും സി ബി ഐ കോടതിയെ അറിയിച്ചു. ഇതോടെ ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് സി ബി ഐ ക്കും കണ്ടെത്താനായിട്ടില്ല. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്.