ഇത്രയും നിരുത്തരവാദപരമായി ശബരിമല തീർത്ഥാടനം കൈകാര്യം ചെയ്ത മറ്റൊരു സർക്കാരും ഇതുവരെ ഉണ്ടായിട്ടില്ല, മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് നടക്കേണ്ട അവലോകന


കോട്ടയം: ഇത്രയും നിരുത്തരവാദപരമായി ശബരിമല തീർത്ഥാടനം കൈകാര്യം ചെയ്ത മറ്റൊരു സർക്കാരും ഇതുവരെ ഉണ്ടായിട്ടില്ല എന്നും മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് നടക്കേണ്ട അവലോകന യോഗങ്ങൾ എല്ലാം പ്രഹസനം മാത്രമായി മാറി എന്നും കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വളരെയധികം പ്രതിസന്ധിയും പ്രയാസങ്ങളുമാണ് ഓരോ തീർത്ഥാടകനും അഭിമുഖീകരിക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ് പ്രശ്നം ഇത്രത്തോളം സങ്കീർണ്ണമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രയാസകരമായ കാഴ്ച നിലക്കൽ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള കെ എസ് ആർ ടി സി ബസ്സ്‌ യാത്രയാണ്. ഒരു ബസ്സിൽ ഉൾക്കൊള്ളുവാൻ കഴിയുന്നതിന്റെ മൂന്ന് ഇരട്ടി യാത്രക്കാരാണ് ഓരോ ബസ്സിലും കയറുന്നത്. പമ്പയിൽ നിന്നും തീർത്ഥാടകർ ബസ്സിലേക്ക് കൂട്ടത്തോടെ കയറുന്ന കാഴ്ച അത്യന്തം അപകടകരമാണ്. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടാകണം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.