എരുമേലിയിൽ ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കി അമിത നിരക്ക് ഈടാക്കുന്നതായി പരാതി, എരുമേലിയിൽ പ്രവർത്തിക്കുന്ന 7 പാർക്കിങ് ഗ്രൗണ്ടുകൾക്ക് ലൈസൻസ് ഇല്ല


എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടു എരുമേലിയിൽ എത്തുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കി അമിത നിരക്ക് ഈടാക്കുന്നതായി പരാതി. ശുചി മുറി ഉപായയോഗത്തിലും പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലുമാണ് അമിത നിരക്ക് ഈടാക്കുന്നതായി പരാതിയുള്ളത്.

 

 യഥാർത്ഥ നിരക്ക് മറച്ചു വെച്ചാണ് കൂടിയ നിരക്കുകൾ വാങ്ങുന്നത്. പകൽ സമയങ്ങളിലും പരിശോധന സമയങ്ങളിലും യഥാർത്ഥ നിരക്കുകൾ പ്രദർശിപ്പിക്കുകയും രാത്രിയിലും പരിശോധനാ സമയങ്ങൾ അല്ലാത്തപ്പോൾ കൂടിയ നിരക്ക് ഈടാക്കുകയുമാണ് ചെയ്യുന്നത്. അമിത നിരക്ക് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. എരുമേലിയിൽ പ്രവർത്തിക്കുന്ന 7 പാർക്കിങ് ഗ്രൗണ്ടുകൾക്കു ലൈസൻസ് ഇല്ലെന്നു എരുമേലി ഗ്രാമ പഞ്ചായത്ത് കണ്ടെത്തിയിരുന്നു. ഇവർക്ക് ഗ്രാമ പഞ്ചായത്ത് നോട്ടീസ് നൽകും.