ഖാദി ക്രിസ്മസ് നവവത്സരമേള ഉദ്ഘാടനം ചെയ്തു.


കോട്ടയം:  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ  2023-24 ഖാദി ക്രിസ്മസ് നവവത്സര  മേളയുടെ  ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി ബിന്ദു   നിർവഹിച്ചു.

 

 ഖാദി ബോർഡംഗം കെ.എസ്. രമേഷ്ബാബു അധ്യക്ഷത വഹിച്ചു. ആദ്യവിൽപന ഡോ. അഞ്ജു സി. നായർക്ക് നൽകി നഗരസഭാംഗം അജിത്ത് പൂഴിത്തറ നിർവഹിച്ചു. ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം ഫോൺ-0481 2560587 ' റവന്യു ടവർ ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം ഫോൺ-04829233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭ്യമാണ്.