എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് സ്നേഹസംഗമം നടത്തി.


കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒത്തുചേരൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം കെ.വി.എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ.് ഷാജി അധ്യക്ഷത വഹിച്ചു. സി.എച്ച്.സി. പൈക മെഡിക്കൽ ഓഫീസർ ഡോ. ജെയ്സി എം. കട്ടപ്പുറം പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, ജോസ്മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സൂര്യമോൾ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും പരിപാടിയിൽ പങ്കെടുത്തു.