നവകേരള സദസ്സ്: ജില്ലയിലെ 9 മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചത് 42656 പരാതികൾ, ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് വൈക്കത്ത് നിന്നും.


കോട്ടയം: ജനങ്ങൾക്കരികിലേക്ക് മന്ത്രിസഭ ഒന്നാകെ എത്തുന്ന നവകേരളസദസിൽ ജില്ലയിൽ 3 ദിവസങ്ങളായി 9 മണ്ഡലങ്ങളിൽ നടത്തിയ പര്യടനങ്ങളിൽ ലഭിച്ചത് 42656 പരാതികൾ.

 

 മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമടങ്ങുന്ന സംഘമാണ് ജില്ലയിലെ 9 മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തിയത്. നവകേരള സദസ്സിൽ വൈക്കത്തു നിന്നുമാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. കുറവ് പരാതികൾ ലഭിച്ചത് പാലായിൽ നിന്നുമാണ്. പൂഞ്ഞാർ 4794, കാഞ്ഞിരപ്പള്ളി 4392, പാലാ 3668, വൈക്കം 7667, കോട്ടയം 4512, പുതുപ്പള്ളി 4313, ചങ്ങനാശ്ശേരി 4656, കടുത്തുരുത്തി 3856, ഏറ്റുമാനൂർ 4798 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ എണ്ണം. നവകേരള സദസ്സ് നടക്കുന്ന ഓരോ വേദിക്കരികിലും പരാതികൾ നൽകുന്നതിനുള്ള കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു.