പൂഞ്ഞാര്‍ മണ്ഡലതല നവകേരള സദസില്‍ മുണ്ടക്കയത്ത് ലഭിച്ചത് 4794 നിവേദനങ്ങള്‍.


മുണ്ടക്കയം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന  പൂഞ്ഞാര്‍ മണ്ഡലതല നവകേരള സദസില്‍ 4794 നിവേദനങ്ങള്‍ ലഭിച്ചു. 25കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍  നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്. അഞ്ച് കൗണ്ടറുകള്‍ സ്ത്രീകള്‍ക്കും നാലെണ്ണം വയോജനങ്ങള്‍ക്കും രണ്ടെണ്ണം  ഭിന്നശേഷിക്കാര്‍ക്കായും  പ്രത്യേകം ഒരുക്കിയിരുന്നു.    മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍  സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ കൗണ്ടറുകള്‍  പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.