മണ്ഡലകാലം 30 ദിവസം പിന്നിട്ടപ്പോൾ ശബരിമല സർവ്വീസിൽ കെഎസ്ആർടിസിയുടെ വരുമാനം 16.85 കോടി കവിഞ്ഞു.


ശബരിമല: മണ്ഡലകാലം 30 ദിവസം പിന്നിട്ടപ്പോൾ ശബരിമല സർവ്വീസിൽ കെഎസ്ആർടിസിയുടെ വരുമാനം 16.85 കോടി കവിഞ്ഞു. 200 ബസ്സുകളാണ് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

   

 പമ്പ - നിലക്കൽ റൂട്ടിൽ മാത്രം 60,000 സർവീസുകൾ കെഎസ്ആർടിസി നടത്തി. വിവിധ സ്ഥലങ്ങളിലേക്കായി 14500 സർവ്വീസുകളും കെഎസ്ആർടിസി നടത്തിയിട്ടുണ്ട്. പമ്പയിൽനിന്നു നിലയ്ക്കലിലേക്കുള്ള ചെയിൻ സർവീസുകൾ ത്രിവേണി ജങ്ഷനിൽനിന്ന് ലഭിക്കും. ദീർഘദൂര ബസുകൾ പമ്പ ബസ് സ്റ്റേഷനിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പമ്പ – നിലയ്ക്കൽ എസി ബസിൽ 80 രൂപയും നോൺ എസി ബസിൽ 50 രൂപയുമാണ് നിരക്ക്. വിവിധ ഡിപ്പോകളിൽ നിന്നുമായി പമ്പയ്ക്ക് ദിവസേന കൂടുതൽ ബസ്സുകൾ എത്തുന്നുണ്ട്. തീർത്ഥാടകരുടെ വര്ധനവിനനുസരിച്ചു കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരുടെ ആവശ്യത്തിനനുസരിച്ചു ചാർട്ടേഡ് ബസ്സുകളും സജ്ജീകരിച്ചു നൽകുന്നുണ്ട്.