പാലാ രൂപതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, റീലുകളിലും സ്റ്റോറിയിലും അശ്ളീല ചിത്രങ്ങൾ, മീഡിയ കമ്മീഷൻ പോലീസിൽ പരാതി നൽകി.


പാലാ: പാലാ രൂപതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് പാലാ രൂപതയുടെ എപ്പാർക്കി ഓഫ് പാലാ എന്ന ഫേസ്‌ബുക്ക് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ഫേസ്‌ബുക്ക് പേജ് റീലുകളിലും സ്റ്റോറിയിലും അശ്ളീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പാലാ രൂപതാ മീഡിയ കമീഷൻ പോലീസിൽ പരാതി നൽകി. സമാനമായ രീതിയിൽ നിരവധി ഫേസ്‌ബുക്ക് പേജുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഹാക്ക് ചെയ്യപ്പെട്ടത്.