എരുമേലി: എരുമേലിയിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എരുമേലി ഓലക്കുളം സ്വദേശിയായ ലിബിൻ കെസി. (28)ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. എരുമേലി മണിപ്പുഴ തൂങ്കുഴി പടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. റോഡിനു സമീപം ബൈക്ക്മാറിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ചോരവാർന്ന് കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ എരുമേലി സർക്കാർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലിടിച്ച വാഹനം ഏതെന്നു കണ്ടെത്താനായിട്ടില്ല. അപകടശേഷം നിർത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.