എരുമേലി കണമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു 5 പേർക്ക് പരിക്ക്.


എരുമേലി: ശബരിമല തീർത്ഥാടന പാതയിൽ വീണ്ടും അപകടം. എരുമേലി-ശബരിമല പാതയിൽ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു 5 പേർക്ക് പരിക്ക്. 

 

 ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ്സ് ഉയർത്തി മാറ്റിയാണ് ഗതാഗതം സാധ്യമാക്കിയത്.