എരുമേലിയിൽ പാർക്കിങ് മൈതാനത്ത് നിന്നും നിയന്ത്രണംവിട്ട തീർത്ഥാടകരുടെ ബസ്സ് റോഡ് മറികടന്നു തോട്ടിൽ പതിച്ചു.


എരുമേലി: എരുമേലിയിൽ പാർക്കിങ് മൈതാനത്ത് നിന്നും നിയന്ത്രണംവിട്ട തീർത്ഥാടകരുടെ ബസ്സ് റോഡ് മറികടന്നു തോട്ടിൽ പതിച്ചു.

 

 എരുമേലി പോലീസ് സ്റ്റേഷന് സമീപമുള്ള പാർക്കിങ് മൈതാനത്തു നിന്നും ഇറങ്ങി വന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് നിയന്ത്രണംവിട്ടു പ്രധാന പാതയെ മറികടന്നു മറ്റൊരു പാർക്കിങ് മൈതാനത്തു കൂടി ഇറങ്ങി തോട്ടിൽ പതിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ്സിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു.