ഈരാറ്റുപേട്ടയിൽ ഗ്യാസ് സിലിണ്ടർ ലോറിയും ബൊലേറോ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഗ്യാസ് സിലിണ്ടർ ലോറിയും ബൊലേറോ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. ചിറക്കടവ് സ്വദേശി കലാധര ( 52 )നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.  ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ചെമ്മലമറ്റത്തിന് സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കലാധരനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ബൊലേറോയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. നിയന്ത്രണം നഷ്ടമായ ജീപ്പ് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു.