എരുമേലി കണമലയിൽ ചരക്ക് ലോറിയും കെ എസ് ആർ ടി സി ബസ്സും തീർഥാടക ബസ്സും കൂട്ടിയിടിച്ചു നിരവധിപ്പേർക്ക് പരിക്ക്.


എരുമേലി: എരുമേലി കണമലയിൽ ചരക്ക് ലോറിയും കെ എസ് ആർ ടി സി ബസ്സും തീർഥാടക ബസ്സും കൂട്ടിയിടിച്ചു നിരവധിപ്പേർക്ക് പരിക്ക്. എരുമേലി ശബരിമല പാതയിൽ കണമല ഇറക്കത്തിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. പമ്പയിൽ നിന്നും എരുമേലിക്ക് വരികയായിരുന്ന തീർഥാടകരുടെ ബസ്സും പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും പമ്പയിലേക്ക് കരിക്കുമായി പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. തീർഥാടകരുടെ ബസ്സിന്റെ പിൻഭാഗത്തും കെ എസ് ആർ ടി സി ബസ്സിന്റെ മധ്യഭാഗം തീർത്തുമാണ് ചരക്ക് ലോറി ഇടിച്ചത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. എരുമേലിയിൽ നിന്നും അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.