തരിശുരഹിത വെളിയന്നൂർ പദ്ധതിക്കു തുടക്കം.

കോട്ടയം: തരിശുരഹിത വെളിയന്നൂർ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വിത ഉത്സവം സംഘടിപ്പിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുവകുപ്പിന്റെയും സഹായത്തോടെ നെൽകൃഷി സാധ്യതയുള്ള മുഴുവൻ പാടങ്ങളും കൃഷിയോഗ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തിയ വിത ഉത്സവം വെളിയന്നൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ സന്തോഷ്, അനുപ്രിയ സോമൻ, കൃഷി ഓഫീസർ സാനി ജോർജ്, നവകേരളം കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ എ.ബി. നിജമോൾ, കില തീമറ്റിക് എക്‌സ്‌പേർട്ട് മഞ്ജു മാത്യു, പാടശേഖര സമിതി പ്രസിഡന്റ് ലൂക്കാ തണ്ണിപ്പാറയിൽ എന്നിവർ സംസാരിച്ചു.