റോബിൻ ബസ്സ് പിടിച്ചെടുക്കരുതെന്നു ഹൈക്കോടതി, ഇന്ന് സർവ്വീസ് നടത്തിയത് മറ്റൊരു വാഹനം, തടയാൻ കഴിയുന്നവർ തടയട്ടെയെന്നും സർവ്വീസ് ശനിയാഴ്ച രാവിലെ അഞ്ചുമണി


കോട്ടയം: വൃശ്ചികം ഒന്ന് വെള്ളിയാഴ്ച സർവ്വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന റോബിൻ മോട്ടോഴ്സിന്റെ പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസ് ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഉടമ ഈരാറ്റുപേട്ട ഇടമറുക് സ്വദേശി പാറയിൽ ബേബി ഗിരീഷ് പറഞ്ഞു. തന്റെ വാഹനം പിടിച്ചെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് വേണ്ടിയാണ് ഇത്രയും ദിവസം കാത്തു നിന്നതെന്നും ഇന്ന് അത് ലഭിച്ചതിനാൽ ശനിയാഴ്ച മുതൽ സർവ്വീസ് ആരംഭിക്കുമെന്നും ഗിരീഷ് പറഞ്ഞു. വെള്ളിയാഴ്ച്ച ആരംഭിക്കുമെന്നറിയിച്ചിരുന്ന സർവ്വീസിൽ സീറ്റു ബുക്ക ചെയ്ത യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ ഇന്ന് മറ്റൊരു ബസ്സ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയതായും ഉടമ ഗിരീഷ് പറഞ്ഞു. വാഹനം പരിശോധിക്കുകയാണെങ്കിൽ എന്തെങ്കിലും കുറവുകൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനു പിഴ ചുമത്തിയ ശേഷം സർവ്വീസ് തുടരാൻ അനുവദിക്കണമെന്നും വാഹനം പിടിച്ചെടുക്കരുതെന്നുമാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നതെന്ന് റോബിൻ ബസ്സ് ഉടമ ഗിരീഷ് പറഞ്ഞു. സർവ്വീസ് ആരംഭിക്കുന്നത് മുതൽ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ബസ്സ് പരിശോധിക്കുമെന്നും പിഴ ഈടാക്കാൻ ശ്രമിക്കുമെന്നും ഉടമ ഗിരീഷ് പറഞ്ഞു. പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുമെന്നാണ് ബസ് ഉടമ ഗിരീഷ് പറഞ്ഞു. നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. അതേ സമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു.