ശബരിമല ഡ്യൂട്ടിക്കു പോകുന്നതിനായി 40 അംഗ അഗ്നിരക്ഷാ സേന സംഘം സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയറുകൾ ഊരിത്തെറിച്ചു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കു പോകുന്നതിനായി 40 അംഗ അഗ്നിരക്ഷാ സേന സംഘം സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയറുകൾ ഊരിത്തെറിച്ചു. ദേശീയപാതയിൽ കല്ലമ്പലത്ത് ആയാംകോണത്തിനും വെയിലൂരിനും ഇടയിൽ പുലർച്ചെ 4 മണിയോടെയാണ്  അപകടം. അപകടത്തിൽ ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അഗ്നിരക്ഷാ സേനയുടെ ബസിന്റെ പിൻവശത്തെ ടയറുകൾ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ രണ്ടു ടയറുകളാണ് ഊരിത്തെറിച്ചത്. ടയറുകൾ ഊരിത്തെറിച്ചിട്ടും വാഹനം 200 മീറ്ററോളം റോഡിലൂടെ വൻ ശബ്ദത്തോടെ നിരങ്ങി നീങ്ങുകയായിരുന്നു. സമീപത്തെ കാടുകൾക്കിടയിൽ നിന്നാണ് തിരച്ചിലിനൊടുവിൽ ടയർ ലഭിച്ചത്. മറ്റൊരു ബസ്സിലാണ് സംഘം ശബരിമലയിലേക്ക് യാത്ര തുടർന്നത്.