തുടര്‍ച്ചയായ നിയമലംഘനം; റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി.


കോട്ടയം: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന റോബിൻ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി. തുടർച്ചയായ നിയമലംഘനത്തിന്റെ പേരിലാണ് ബസ്സിന്റെ പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ ബസുടമ കോഴിക്കോട് സ്വദേശി കെ.കിഷോർ നൽകിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഗതാഗത വകുപ്പ് ബസ്സിന്റെ പെർമിറ്റ് റദ്ധാക്കിയിരിക്കുന്നത്. ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷിനായിരുന്നു വാഹനത്തിന്റെയും സർവ്വീസിന്റെയും നടത്തിപ്പ് ഉടമസ്ഥാവകാശം നൽകിയിരുന്നത്. എഐടിപി ചട്ടം 11 പ്രകാരം പെർമിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി കെ.മനോജ് കുമാറിന്റെ ഉത്തരവിൽ പറയുന്നത്.