ഒന്നര മണിക്കൂർ പെയ്ത കനത്ത മഴയിൽ ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാനപാതയിൽ വെള്ളം കയറിയത് 2 ഇടങ്ങളിൽ, മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടത് ആംബുലൻസ് ഉൾപ്


ഏറ്റുമാനൂർ: ഒന്നര മണിക്കൂർ പെയ്ത കനത്ത മഴയിൽ ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാനപാതയിൽ 2 സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. വാഹനത്തിരക്കേറെയുള്ള പ്രധാന പാതയിൽ വെള്ളം കയറിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കൂടല്ലൂർ മേരി മൗണ്ട് സ്കൂളിന് സമീപം റോഡിൽ വെള്ളം കയറി. ഇതോടെ ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സ്‌കൂൾ വിദ്യാർത്ഥികളുമായി എത്തിയ വാഹനങ്ങളുൾപ്പടെ വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഗതാഗതക്കുരുക്കിലകപ്പെട്ടു. ഇരുവശത്തേക്കും സഞ്ചരിക്കാനാകാതെ വന്നതോടെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു സംസ്ഥാന പാതയുടെ ഇരു വശത്തേക്കും നീണ്ടത്. കനാലിൽ മാലിന്യം അടിഞ്ഞു കൂടിയതാണ് വെള്ളമൊഴുക്ക് തടസ്സപ്പെടാനും തുടർന്ന് റോഡിലേക്ക് വെള്ളം കയറാനും കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

ചിത്രം: രമേശ് കിടങ്ങൂർ.