'ബാല്യം അമൂല്യം' പദ്ധതി: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം: സംസ്ഥാന എക്‌സൈസ് വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രൈമറി സ്‌കൂളുകളിൽ നടപ്പാക്കുന്ന ബാല്യം - അമൂല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിയാട് എസ്.എൻ.യു.പി.  സ്‌കൂളിൽ സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. ശരിയായ കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി തെറ്റായ പ്രവണതകൾ  കുട്ടികളിലേക്ക് കടന്നു വരാതിരിക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ' ബാല്യം - അമൂല്യം' എന്ന പദ്ധതിയുടെ ലക്ഷ്യം. തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം വിമുക്തിമിഷൻ മാനേജർ എ.ജെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മഞ്ചാടി ക്ലബ്ബിന്റെ ഉദ്ഘാടന കർമം ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം . മധു, ബ്ലോക്ക് പഞ്ചായത്തംഗം സുജാത മധു, സ്‌കൂൾ മാനേജർ ടി.പി. സുഖലാൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ പി.പ്രദീപ്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി.ജെ. സുനിൽ, ജില്ലാ വിമുക്തി കോർഡിനേറ്റർ വിനു വിജയൻ, പി.ടി.എ. പ്രസിഡന്റ് എം.എം. സാജൻ, എം.പി.ടി.എ. പ്രസിഡൻറ് രാഖി ശ്യാം, ബാല്യം അമൂല്യം പദ്ധതി കൺവീനർ എ എസ് ദീപേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പെൺകുട്ടികളുടെ കബഡി പ്രദർശന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള ള്ള മെഡലുകൾ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജി വിതരണം ചെയ്തു.