തിടനാട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് തിടനാട് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തുതല കൺവൻഷൻ സംഘടിപ്പിച്ചു. തിടനാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലീന ജോർജ് അധ്യക്ഷത വഹിച്ചു. മീനച്ചിൽ തഹസിൽദാർ സുനിൽ കുമാർ, പൂഞ്ഞാർ നവകേരള സദസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി ജോർജ് എന്നിവർ വിഷയാവതരണം നടത്തി. പഞ്ചായത്തിൽ 2016 മുതൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എം. സാജൻ അവതരിപ്പിച്ചു. പഞ്ചായത്തുതല കമ്മിറ്റികൾ രൂപീകരിച്ചു. നവംബർ 11 മുതൽ ബൂത്തുതല യോഗങ്ങൾ നടത്താനും തീരുമാനിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോർജ്, മിനി സാവിയോ, പഞ്ചായത്തംഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, സ്‌കറിയ ജോസഫ്, ഷെറിൻ ജോസഫ്, ജോഷി ജോർജ്, ബെറ്റി ബെന്നി, ലിസി തോമസ്, ജോസ് ജോസഫ്, കൊണ്ടൂർ വില്ലേജ് ഓഫീസർ ബിനോയ് സെബാസ്റ്റ്യൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ റെജി വെട്ടിമറ്റം, ജോസ്‌ക്കുട്ടി ഏറത്ത്, ടി. മുരളീധരൻ, മുജീബ്, കെ.വി. അബ്രഹാം, രമേഷ് ബി. വെട്ടിമറ്റം എന്നിവർ പങ്കെടുത്തു.