നവകേരള സദസ്; കടുത്തുരുത്തി മണ്ഡലതല അവലോകന യോഗം ചേർന്നു.

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ  ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് കടുത്തുരുത്തി  നിയോജക മണ്ഡലതല അവലോകന യോഗം ചേർന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. വീട്ടുമുറ്റ സദസുകൾ നവംബർ 30നകം പൂർത്തിയാക്കാൻ യോഗത്തിൽ  നിർദേശിച്ചു. പഞ്ചായത്തുതല വിളംബര ജാഥകൾ എല്ലായിടത്തും നടത്താനും തീരുമാനമായി. നവകേരള സദസിനെത്തുന്ന ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനുള്ള വാഹനങ്ങളൊരുക്കാനും തീരുമാനമായി. മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണയോഗത്തിൽ ഏർപ്പെടാനുള്ളവരുടെ പേരുകൾ നൽകാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പഞ്ചായത്തുകളുടെ പ്രവർത്തനവും യോഗത്തിൽ വിലയിരുത്തി. തദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ്് ഡയറക്ടർ ജി. അനീസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻ നായർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധു മോൾ ജേക്കബ്, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.