മുണ്ടക്കയം: സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കോട്ടയം കൂട്ടിക്കലില്‍ ദുരിതബാധിതര്‍ക്ക് സിപിഐ എം നിര്‍മിച്ചു നല്‍കുന്ന 25 വീടുകളുടെ താക്കോൽ ധാന ചടങ്ങിൽ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞത് പാലിക്കുകയും എന്നും ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനമാണിത്.
ഉരുൾപൊട്ടലിലും, മഴ വെള്ളപാച്ചിലിലും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുക എന്നതിനപ്പുറം പ്രളയം വിഴുങ്ങിയ ഒരു പ്രദേശത്തെ പുനഃർനിർമ്മിക്കുക എന്ന ദൗത്യമാണ് സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.