കോട്ടയത്ത് പിതാവിനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു, മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു


കോട്ടയം: കോട്ടയം മീനടത്ത് മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ്. പുതുവയൽ വട്ടുകളത്തിൽ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ ഫിനാൻസ് കമ്പനിക്കാരുടെ നിരന്തര ശല്യത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ ഇരുവരെയും കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്ത് ആൾതാമസമില്ലാത്ത വീടിന്റെ വിറകു പുരയിൽ നിന്നും ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് പറഞ്ഞു. ആലാംപള്ളി പിവിഎസ് ഗവ. ഹൈസ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണു ശിവഹരി. എല്ലാ ദിവസവും മകളുമൊത്ത് നടക്കാൻ പോയിരുന്ന ബിനു ഇന്നലെ മകനുമൊത്ത് ആണ് നടക്കാൻ പോയത്.