യു കെ യിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം കുറവിലങ്ങാട് സ്വദേശി മരിച്ചു.


കുറവിലങ്ങാട്: യു കെ യിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം കുറവിലങ്ങാട് സ്വദേശി മരിച്ചു. യു കെ യിലെ മാഞ്ചസ്റ്റര്‍ റോച്ച് ഡെയിലില്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ജോയ് അഗസ്റ്റിന്‍ ആണ് മരിച്ചത്. ബറിയിലെ ഫെയർഫീൽഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: മേരി ജോയ്. മക്കൾ: നയന ജോയ്, ജിബിൻ ജോയ്, ജീന ജോയ്. മരുമക്കൾ: പ്രശാന്ത്, ചിപ്പി.