ഈരാറ്റുപേട്ട മൂന്നിലവിൽ റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം, ലോഡ് കയറ്റിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയടക്കം കത്തി നശിച്ചു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മൂന്നിലവിൽ റബർ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. മൂന്നിലവ് മേച്ചാലിനു സമീപമുള്ള ബെഡ് നിർമ്മാണ ഫാക്ടറിയിൽ ഞായറാഴ്ച രാത്രി 7 മണിയോടെയാണ് തീ പിടിത്തമുണ്ടായത്.

അപകടത്തിൽ ലോഡ് കയറ്റിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയടക്കം കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ സംഘം തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കടപുഴ പാലം തകർന്നു കിടക്കുന്നതിനാൽ അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്താൻ 10 കിലോമീറ്ററോളം അധിക സഞ്ചരിക്കേണ്ടി വന്നു. തീ പടർന്നു പിടിച്ചതോടെ ഫാക്ടറിയുടെ കെട്ടിടത്തിന്റെ ഭൂരിഭാഗം മേഖലകളും കത്തിയമർന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായില്ല.